<?xml version="1.0" encoding="utf-8"?>
<document>
<s id="1">11 പ്രണയമെന്റെ ഹൃദയമിളക്കി മലകളിലോക്കുമരങ്ങളെ കാറ്റു പിടിച്ചുലയ്ക്കുമ്പോലെ.</s>
<s id="2">1927 -03-06) - കൊളംബിയൻ നോവലിസ്റ്റും പത്രപ്രവർത്തകനും.</s>
<s id="3">58 ഒരു ജീവിതത്തിനും ഒരു തീപ്പെട്ടിയ്ക്കും കടക്കാരായിരുന്നു അവർ നിങ്ങൾക്ക്; തീപ്പെട്ടിയുടെ കടം വീട്ടാനാഗ്രഹമുണ്ടവർക്ക്, ഒരു തീപ്പെട്ടിയ്ക്കു നിങ്ങളോടു കടപ്പെടാനാഗ്രഹമില്ലവർക്ക്.</s>
<s id="4">292 IPC and section 353 IPC for assaulting a police, a police officer. നിങ്ങളിലൊരുത്തന്റെ ചെകിടത്തടിച്ചതിന്. പിന്നെ, ആ പത്രറിപ്പോർട്ടിലെ സൂചനകളുടെ പേരിൽ, വേണ്ടിവന്നാൽ Indian Evidence Act-ലെ relevant വകുപ്പുകളും. എന്താ, എന്റെ നിയമപരമായ ഔദ്യോഗിക അധികാരങ്ങൾ ലംഘിച്ച്, ഇവനെ ഇവിടെ നിന്ന് രക്ഷിച്ചുകൊണ്ടുപോകാൻ ചങ്കൂറ്റമുണ്ടോ തനിക്ക്?</s>
<s id="5">2. എന്തൊക്കെപ്പറഞ്ഞാലും നിങ്ങൾ പുസ്തകമെഴുതുന്നത് നിങ്ങളുടെ സ്നേഹിതന്മാർക്കു വേണ്ടിയാണല്ലോ. "ഏകാന്തതയുടെ നൂറു വർഷങ്ങൾ" എഴുതിയതിനു ശേഷം സംഭവിച്ചതെന്തെന്നാൽ, ലക്ഷക്കണക്കായ എന്റെ വായനക്കാർ ഒരാളെപ്പോലും എനിക്കു തിരിച്ചറിയാനാവാതായി. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ലക്ഷം ലക്ഷം കണ്ണുകൾ നിങ്ങളെത്തന്നെ ഉറ്റുനോക്കിയിരിക്കുന്നതു പോലെയാണത്; എന്താണവരുടെ മനസ്സുകളിലൂടെ കടന്നുപോകുന്നതെന്ന് നിങ്ങളൊട്ടറിയുന്നുമില്ല.</s>
<s id="6">4. മനസ്സലിവില്ലാതെ ഒരു വാര നടക്കുന്നവൻ ശവക്കോടിയുമിട്ട് സ്വന്തം പട്ടടയിലേക്കു തന്നെയാണു നടക്കുന്നത്.</s>
<s id="7">14. ദൈവം നമ്മെ ഒഴിഞ്ഞുപോകാത്തത് നമുക്കു വ്യാകരണത്തിലുള്ള വിശ്വാസം ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്നതു കൊണ്ടാണെന്നാണ് എന്റെ തോന്നൽ.</s>
<s id="8">22 ഒരാൾ അതിനായി ജീവൻ വെടിഞ്ഞുവെന്നതു കൊണ്ടുമാത്രം ഒരു സംഗതി സത്യമായിക്കൊള്ളണമെന്നില്ല.</s>
<s id="9">2. മനുഷ്യന്റെ ദിശാസൂചിയാണ് അവന്റെ മനഃസാക്ഷി.</s>
<s id="10">35 മരണംവരെ നീണ്ടുനില്ക്കുന്നൊരു പ്രണയബന്ധത്തിന്റെ തുടക്കമാണ് ആത്മാനുരാഗം.</s>
<s id="11">12 കലാകാരന്മാരായ കവികളുമുണ്ട്, ആശാരി മരത്തിൽ പണിയും പോലെ സ്വന്തം കവിതകളിൽ പണിയെടുക്കുന്നവർ!...</s>
<s id="12">74 ഞാൻ ചെയ്യാത്തൊരു ദ്രോഹം, എന്തു ദ്രോഹമാണതു ചെയ്തത്! 75 പോകുമ്പോളച്ഛനെന്റെ ബാല്യത്തിനു നല്കി അരനൂറ്റാണ്ടിന്റെയൊരു സമ്മാനം.</s>
<s id="13">6. ഏകാകിയ്ക്ക്, ദൈവമോ യജമാനനോ ഇല്ലാത്തവന് ദിവസങ്ങളുടെ ഭാരം കഠിനം തന്നെ.</s>
<s id="14">22. മൃഗങ്ങളിലും കഷ്ടമാണു ഞങ്ങൾ, ദൈവമേ, അവയ്ക്കു മരിക്കാനാവുന്നുണ്ടല്ലോ, തങ്ങളറിയാതെയെങ്കിലും; മരിച്ചുതീരുന്നില്ല ഞങ്ങളൊരുകാലത്തും. കഠിനവുമന്യവുമാണു ഞങ്ങൾക്കു മരണം, ഞങ്ങൾക്കു സ്വന്തമല്ല ഞങ്ങൾ മരിക്കുന്ന മരണം; ചുഴലി പോലെ ഞങ്ങളെ പറിച്ചെടുത്തുപായുന്ന മറ്റൊന്നാണു ഞങ്ങളുടെ മരണം.</s>
<s id="15">4.നമ്മുടെ പ്രണയം തുടിക്കട്ടെ തണുപ്പത്തു ചെകിളയിളക്കുന്ന മത്സ്യം പോലെ.</s>
<s id="16">2. എന്താണു കല? വ്യഭിചാരം.</s>
<s id="17">23. ജീവിക്കാനുള്ള ഒരുപാധിയാണ് നുണ.</s>
<s id="18">5 തന്റെയപ്പത്തെ സ്വർഗ്ഗമാക്കുന്നവൻ തന്റെ വിശപ്പിനെ നരകവുമാക്കുന്നു.</s>
<s id="19">31 എന്റെ പുസ്തകങ്ങൾ വെള്ളം പോലെയാണ് , മഹാപ്രതിഭകളുടേത് വീഞ്ഞു പോലെയും. (ഭാഗ്യത്തിന് ) വെള്ളം എല്ലാവരും കുടിക്കുന്നതുമാണ് .</s>
<s id="20">Please don't take it out on the wrong person. മന്ത്രി: You... ജോസഫ് അലക്സ്: കളി എന്നോടും വേണ്ട സർ.</s>
<s id="21">49. വെറി കുറയുന്ന തോതു വച്ച് അറിവളക്കാമെന്നു തോന്നുന്നു.</s>
<s id="22">264 വഴികളുടെ ലോകത്തായിരുന്നു ഞാൻ, രാത്രിയായി. പടി തുറക്കൂ, വീട്ടിന്റെ ലോകമേ! 267 ജനനം പോലെ ജീവിതത്തിനുള്ളതത്രേ മരണവും. പാദമുയർത്തിയാൽപ്പോരാ, താഴെ വയ്ക്കുകയും വേണം നടക്കുവാൻ.</s>
<s id="23">I love you, പപ്പ.</s>
<s id="24">8 മാനത്തു വെള്ളി വിതറി മോഹനചന്ദ്രനെത്തുമ്പോൾ നാണിച്ചു കണ്ണുപൊത്തുന്നു നക്ഷത്രങ്ങൾ.</s>
<s id="25">21 സ്വന്തം ചിറകുകൾ വെച്ചാണു തങ്ങൾ പറക്കുന്നതെന്ന് മേഘങ്ങൾ കരുതുന്നുണ്ടെങ്കിൽ, സ്വന്തം ചിറകുകൾ വെച്ചാണവ പറക്കുന്നതും. ചിറകുകൾ അവയുടെ വരുതിയിലുമല്ല പക്ഷേ.</s>
<s id="26">21. കൃഷിക്കാർ പാടത്തു പണിയെടുക്കുന്നത്ര ശുഷ്കാന്തിയോടെയാണ് ഞാൻ എന്റെ കാൻവാസുകളിൽ പണിയെടുക്കുന്നത്.</s>
<s id="27">3. വലിയ രാഷ്ട്രങ്ങളിൽ പൊതുവിദ്യാഭ്യാസം എപ്പോഴും നിലവാരം കുറഞ്ഞതായിരിക്കും, വലിയ അടുക്കളകളിൽ പാചകം സാമാന്യേന മോശമായിരിക്കും എന്നതുപോലെതന്നെ.</s>
<s id="28">1 കാൽനടയ്ക്കു വേണം തീർച്ചകളിലെത്താൻ.</s>
<s id="29">11.വ്യാജ പ്രവാചകന്മാർ സമൂഹത്തിൽ വളർന്നു വരും. അല്ലാഹുവിന്റെ(ദൈവം എന്ന മലയാള പദത്തിന്റെ അറബി translation ) പ്രവാചകന്മാർ എന്ന് അവർ സ്വയം വിശേഷിപ്പിക്കും.</s>
<s id="30">28 സൗന്ദര്യമേ, സ്നേഹത്തിൽ സ്വയം കണ്ടെത്തൂ, കണ്ണാടിയുടെ മുഖസ്തുതിയിലല്ല.</s>
<s id="31">7. ധൈര്യം ജീവിതത്തെ അപായപ്പെടുത്തുന്നുവെങ്കിൽ, ഭയം അതിനെ രക്ഷിക്കുകയും ചെയ്യുന്നു.</s>
<s id="32">6 പ്രണയത്തിനില്ല പാഠപുസ്തകങ്ങൾ, നിരക്ഷരരായിരുന്നു ചരിത്രത്തിൽ പേരു കേൾപ്പിച്ച കമിതാക്കളും.</s>
<s id="33">23 വിരൽത്തുമ്പു കൊണ്ടുപോലും ജീവിതത്തെ സ്പർശിക്കാതിരിക്കട്ടെ നാം, മനസ്സു കൊണ്ടുപോലും പ്രേമിക്കാതിരിക്കട്ടെ നാം. നമ്മുടെ സ്വപ്നങ്ങളിൽപ്പോലും ഒരു സ്ത്രീയുടെ ചുംബനമറിയാതിക്കട്ടെ നാം.</s>
<s id="34">7. ഞാനെന്നെക്കൊണ്ടാടുന്നു, എന്നെപ്പറ്റിപ്പാടുന്നു.</s>
<s id="35">7. സ്ത്രീകളുടെ കാര്യത്തിൽ എന്തിനും ഒരു പരിഹാരമുണ്ട്; ഗർഭം എന്നാണതിനു പേര് .</s>
<s id="36">10. ആദരവർഹിക്കുന്നതായി മൂന്നു ജന്മങ്ങളേയുള്ളു: പുരോഹിതൻ, പടയാളി, കവി. അറിയുക, കൊല്ലുക, സൃഷ്ടിക്കുക.</s>
<s id="37">In India, lot of cement factories there. കോമക്കുറുപ്പ്: Where? സർദാർ കൃഷ്ണക്കുറുപ്പ്: There.</s>
<s id="38">5. നിങ്ങളുടെ ഉടലു തന്നെ മഹത്തായൊരു കവിതയത്രെ.</s>
<s id="39">1. പ്രവാചികയൊന്നുമല്ല ഞാൻ, ചോല പോലെ തെളിഞ്ഞതാണെന്റെ ജീവിതം. തടവറയുടെ ചാവികൾ കിലുങ്ങുമ്പോൾ അതിന്റെ താളത്തിനു പാടാനെനിക്കാവുകയുമില്ല.</s>
<s id="40">46. നമ്മുടെ പ്രതിയോഗിയിൽ അതു തീരെ കാണാനില്ലെന്നു നമ്മുടെ ശ്രദ്ധയിൽപ്പെട്ടാലല്ലാതെ നമുക്കു സ്വന്തമായിട്ടുള്ള ഒരു സ്വഭാവഗുണത്തിന് നാം പ്രത്യേകിച്ചൊരു വില കല്പിക്കാറില്ല.</s>
<s id="41">48. ഏതു ഗഹനമായ തത്വശാസ്ത്രത്തിലുള്ളതിലുമധികം ജ്ഞാനം നിങ്ങളുടെ ഉടലിലുണ്ട്.</s>
<s id="42">87 നികത്തി വരുമ്പോഴാണ് ശൂന്യതയെക്കുറിച്ചു നാമറിയുക.</s>
<s id="43">Proprietor and mechanic ready. കുട്ടിക്ക് മലയാളം അറിയില്ല എന്ന് തോന്നുന്നു. എന്റെ ഇംഗ്ലീഷ് കറക്റ്റല്ലേ ജോസപ്പേ? ജോസഫ്: കറക്റ്റാ, തട്ടിക്കോ. മനോഹരൻ: അതു ശരിയാ. നമ്മൾ മോശക്കാരാവാൻ പാടില്ലല്ലോ.</s>
<s id="44">19.ഭൂകമ്പം വർധിക്കും 20.സമയം പെട്ടന്നൂ തീർന്നു പോകുന്ന പോലെ അനുഭവപ്പെടും.</s>
<s id="45">2. സമൂഹത്തിലെ പരോപജീവിയാണ് ആരോഗ്യം നശിച്ചവൻ. ഒരവസ്ഥയെത്തിയാൽപ്പിന്നെ ജീവിതം തുടരുന്നത് മര്യാദകേടാണ് . ജീവിതത്തിന്റെ അർത്ഥം, ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടതിനു ശേഷം ഒരു ഭീരുവിനെപ്പോലെ വൈദ്യനെയും മരുന്നിനെയും ആശ്രയിച്ച് ജീവച്ഛവമായി തുടരുന്നവൻ സമൂഹത്തിന്റെ കടുത്ത അവജ്ഞയ്ക്കു പാത്രമാകേണ്ടവൻ തന്നെ.</s>
<s id="46">20. ജീവിതം, വേദന തിന്നാൻ ഒരു യുഗം, ആനന്ദിക്കാൻ ഒരു നിമിഷം.</s>
<s id="47">42. സാമാന്യമായി പറഞ്ഞാൽ രുചിയും രുചിക്കലും തമ്മിലുള്ളൊരു തർക്കമാണ് ജീവിതം.</s>
<s id="48">35 കൃത്യമായ വാക്കും ഒരുവിധം കൃത്യമായ വാക്കും തമ്മിലുള്ള വ്യത്യാസം മിന്നലും മിന്നാമിന്നിയും തമ്മിലുള്ള വ്യത്യാസം പോലെ തന്നെ.</s>
<s id="49">14. എനിക്കു ദൈവത്തെ വിശ്വാസമില്ല, പക്ഷേ ആളെ എനിക്കു പേടിയുണ്ട്.</s>
<s id="50">9 തന്റേതെന്നു പറയാനൊരിടവുമില്ലെന്നാണു നിങ്ങൾ തീർച്ചയാക്കിയിരിക്കുന്നതെങ്കിൽ നിങ്ങൾ പോകുന്നതെവിടെയ്ക്കായാലും നിങ്ങൾക്കുള്ള വീടു തന്നെയത്.</s>
<s id="51">257 നിന്റെ തീരത്തൊരന്യനായി ഞാൻ വന്നു, നിന്റെ വീട്ടിലൊരു വിരുന്നുകാരനായി ഞാൻ കഴിഞ്ഞു, വാതിലടച്ചു ഞാൻ പോകുന്നു, നിന്റെ തോഴനായെന്റെ മണ്ണേ.</s>
<s id="52">7. ജീവിതത്തിൽ നമ്മെ ആകർഷിക്കുന്നതായി ഒന്നേയുള്ളു: ചൂതാട്ടം. പക്ഷേ ലാഭനഷ്ടങ്ങളുടെ കാര്യത്തിൽ ഉദാസീനരാണു നമ്മളെങ്കിലോ? 8. കുരുതിയിലൂടെ വിപ്ലവം അന്ധവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു.</s>
<s id="53">7. ആനന്ദം തേടി നടക്കുകയാണ് , നാമെല്ലാം; പക്ഷേ എവിടെയാണതിരിക്കുന്നതെന്ന് നമുക്കറിയുകയുമില്ല; സ്വന്തം വീടു തേടി നടക്കുന്ന കുടിയന്മാരെപോലെ: തങ്ങൾക്കൊരു വീടുണ്ടെന്ന മങ്ങിയ ബോധമേ അവർക്കുള്ളു.</s>
<s id="54">2 അനുചിതമായ ഒരു വികാരവുമുണ്ടാകാതിരിക്കുക എന്നതുതന്നെ ജീവിതത്തിന്റെ വിജയരഹസ്യം.</s>
<s id="55">12. വിഡ്ഢികളെ അവരാരാധിക്കുന്ന തുടലുകളിൽ നിന്നു വിടുവിക്കുക ദുഷ്കരം തന്നെ.</s>
<s id="56">88 രാത്രിയിൽ ചിലനേരത്ത് വിളക്കു കൊളുത്തി വയ്ക്കും ഞാൻ, കാണാതിരിക്കാനായി.</s>
<s id="57">10. ജീവിതകാലം മുഴുവൻ ചോദ്യങ്ങൾ എന്നെ വേട്ടയാടുകയായിരുന്നു: ഇതങ്ങനെയാവാതെ ഇങ്ങനെയായതെന്തുകൊണ്ട്? എന്തു വിശദീകരണമാണ് അതിനുള്ളത്? മനസ്സിലാക്കാനുള്ള, പൂരിപ്പിക്കാനുള്ള ഈ വ്യഗ്രത നമ്മുടെ ജീവിതത്തെ നിസ്സാരമാക്കുകയാണ് . സ്വന്തം വിധിയെ യാദൃച്ഛികതയ്ക്കു വിട്ടുകൊടുക്കാൻ, നമ്മുടെ ജീവിതം നിഗൂഢമാണെന്ന അടിസ്ഥാനസത്യം അംഗീകരിക്കാൻ, അതിനുള്ള ധൈര്യം നമുക്കുണ്ടായിരുന്നെങ്കിൽ നിഷ്കളങ്കമായ ആനന്ദം നമുക്കു കുറച്ചുകൂടി സമീപസ്ഥമായേനേ.</s>
<s id="58">19 അകലെ, അങ്ങകലെ, അതിലുമകലെ; അതു ഞാൻ കണ്ടത് എന്റെ ചോരയിൽ.</s>
<s id="59">83 കൈകളിലുണ്ടായിരുന്നവയ്ക്കായി കൈകളൊഴിച്ചുവയ്ക്കുന്നു ഞാൻ.</s>
<s id="60">6. വസ്തുതകളില്ല, വ്യാഖ്യാനങ്ങളേയുള്ളു.</s>
<s id="61">7.വിദ്യാഭ്യാസത്തിന്റെ വർധനവ് (പുരോഗതി) 8.പണ്ഡിതന്മാരുടെ കുറവ് മൂലം മത വിദ്യാഭ്യാസം കുറഞ്ഞു വരും.</s>
<s id="62">14 നേരായ വഴിയിലൂടെത്താൻ പറ്റില്ലെങ്കിൽ വളഞ്ഞ വഴിയെടുത്തിട്ടും കാര്യമില്ല.</s>
<s id="63">51. എഴുതപ്പെട്ടവയായി എന്തൊക്കെയുണ്ടായാലും ഒരാൾ സ്വന്തം ചോര കൊണ്ടെഴുഴിയതിനെയേ ഞാൻ മാനിക്കൂ.</s>
<s id="64">8. തുറക്കൂ, തുറക്കൂയെന്നു യാചിച്ചും കൊ- ണ്ടെത്രകാലമിടിയ്ക്കും നിങ്ങൾ തുറന്നുകിടക്കുന്ന വാതിലിൽ! 9. ഗുരുവെന്നല്ലേ, നിങ്ങളഭിമാനിക്കുന്നു? എങ്കിൽ പഠിക്കൂ! 10. എന്നിൽ തൃപ്തനാവൂ, പ്രിയനേ, എന്നാൽ തൃപ്തയാവും ഞാനും.</s>
<s id="65">A stenographer? ജോസഫ് അലക്സ്: Yes, you are one. വെറും stenographer അല്ല, glorified stenographer. നീ മാത്രമല്ല. മന്ത്രിമാർക്കു ചരമപ്രസംഗം എഴുതിക്കൊടുത്തും സെക്രട്ടേറിയറ്റിലെ ഗുഹകളിൽ ഇരുന്ന് ജനങ്ങളോടു നിഴൽ യുദ്ധം നടത്തിയും സമാധിയടയുന്ന ഓരോ ഐ.എ.എസ്. വിഴുപ്പിന്റെയും റോൾ അതു തന്നെയാണ്.</s>
<s id="66">2 നിന്നെപ്പോലെന്നോടടുത്തിട്ടില്ലാരും, എന്നെ നീറ്റിയിട്ടില്ലാരും, യാതനയിലേക്കെന്നെയെറിഞ്ഞവൻ പോലും, ഒന്നു തലോടി, പിന്നെ മറന്നവൻ പോലും.</s>
<s id="67">Louise Erdrich, അമ്മയുടെ ഹൃദയമായിരിക്കുംകുഞ്ഞിന്റെ പഠനമുറി.</s>
<s id="68">24 മനുഷ്യനളക്കുന്നു സർവതും, അവനെയളക്കുന്നില്ല യാതൊന്നും. അവൻ പോലും.</s>
<s id="69">15. ഒറ്റയ്ക്കാവുമ്പോൾ നിങ്ങൾ നിങ്ങളുടെ സ്വന്തം.</s>
<s id="70">9. പ്രശസ്തി പുഴയെപ്പോലെയാണ് : ഭാരം കുറഞ്ഞവയും ചീർത്തവയും അതിൽ പൊന്തിയൊഴുകും; ഭാരവും ഈടുമുള്ളവ അതിൽ മുങ്ങിക്കിടക്കും.</s>
<s id="71">44. ഒരുപാടു കുത്തിനിറയ്ക്കാനുണ്ടെങ്കിൽ നൂറു കീശകളാണ് ഒരോ നാളിനും.</s>
<s id="72">14 ഞാനെന്നും എന്നെത്തന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് . ജീവിതത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കുന്നത് അതു മാത്രമാണ് .</s>
<s id="73">22 ജീവിതം തുടങ്ങും മുമ്പേ ഞാനതിൽ നിന്നു വിട വാങ്ങിപ്പോന്നു; കാരണം സ്വപ്നത്തിൽപ്പോലും എനിക്കത് ആകർഷകമായി തോന്നിയിട്ടില്ല.</s>
<s id="74">4. എന്റെ കാര്യം പറയുകയാണെങ്കിൽ, തീർച്ചയുള്ള അറിവെനിക്കില്ല. പക്ഷേ നക്ഷത്രങ്ങളെ കാണുമ്പോൾ ഞാൻ സ്വപ്നത്തിലാണ്ടുപോവുന്നു.</s>
<s id="75">22. സ്വന്തം മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഒരു മഹാനാവുക, പുണ്യവാളനാവുക, അതാണു കാര്യം.</s>
<s id="76">18. ആമയോട്ടിയുടെ കട്ടിയുള്ള ചില തൊലികളുണ്ട് ; ഒരവജ്ഞയും അവയ്ക്കു മേൽ ഏശില്ല.</s>
<s id="77">3 സൗന്ദര്യം നിഗൂഢമെന്നപോലെ ഭയാനകവുമാണെന്നതാണ് ദാരുണം. ദൈവവും പിശാചും മല്ലു പിടിയ്ക്കുയാണവിടെ; മനുഷ്യന്റെ ഹൃദയമാണ് ആ യുദ്ധരംഗം.</s>
<s id="78">3. അപ്രമാദിയല്ല ഞാനെന്നറിഞ്ഞിട്ടും ഞാൻ പിഴവുകൾ വരുത്തിക്കൊണ്ടിരുന്നു. വീണാലേ എഴുന്നേൽക്കാനെനിക്കാവൂ.</s>
<s id="79">17 ഒരു മനുഷ്യന്റെയോ, രാഷ്ട്രത്തിന്റെയോ പുരോഗതിയിലെ ആദ്യത്തെ പടവാണ് അസംതൃപ്തി.</s>
<s id="80">2 എന്റെ ദാരിദ്ര്യം പൂർണ്ണമായിട്ടില്ല; എന്റെയൊരു കുറവുണ്ടതിന് .</s>
<s id="81">4. ഹൃദയത്തെ നാം മുറുക്കെപ്പിടിയ്ക്കണം; അതിന്റെ പിടി വിട്ടുപോയാൽ തലയുടെ നിയന്ത്രണവും നമ്മുടെ കൈയിൽ നിന്നു പോകും.</s>
<s id="82">42.ഒരു ദിവസം ഗാന്ധിജി കാട്ടിൽകൂടി നടന്നു പോകുമ്പോൾ ഒരു സിംഹം ചാടി വീണു , എന്നിട്ട് പറഞ്ഞു. ഇന്ദിരാ ഗാന്ധി , ഇത് കേട്ട ഗാന്ധിജി ഓടി രക്ഷ പെട്ടു കാരണം എന്ത് ???? സിംഹം പറഞ്ഞത് 'ഇന്നിര ഗാന്ധി' എന്നാണ് .</s>
<s id="83">20 എന്തിനുമൊരു പരിധിയുണ്ട്: ഇരുമ്പയിരിനു വിദ്യാഭ്യാസം കൊടുത്താൽ അതു സ്വർണ്ണമാകുമോ? 21 അതിപരിചയം അവജ്ഞ ജനിപ്പിക്കും; കുട്ടികളെയും.</s>
<s id="84">5 യൗവനമേ, യൗവനമേ, എന്നെ വിട്ടെങ്ങു പോയി നീ? ഒരുനാളു,മൊരുനാളുമിനി എന്നിലേക്കു മടങ്ങില്ല നീ.</s>
<s id="85">(4-18) യാതൊരാളാണോ ശാസ്ത്രസമ്മതമായ സർവ്വകർമ്മങ്ങളും കാമത്തോടും സന്കല്പത്തോടൂം ഇരിക്കുന്നുവോ, ജ്ഞാനമാകുന്ന അഗ്നിയിൽ ദഹിപ്പിക്കപ്പെട്ട കർമ്മങ്ങളോട് കൂടിയ ആ മഹാപുരുഷനെ ജ്ഞാനികൾ പണ്ഡിതനെന്ന് വിളിക്കുന്നു.</s>
<s id="86">15. ദൈവം ഞായറാഴ്ച വിശ്രമിക്കാതിരുന്നെങ്കിൽ അദ്ദേഹത്തിനു ലോകസൃഷ്ടി മുഴുമിക്കാൻ കഴിഞ്ഞേനേ.</s>
<s id="87">22 പ്രകൃതിയെ വാതിലിലൂടെ പുറത്താക്കൂ, ജനാലയിലൂടതു പറന്നുകേറും.</s>
<s id="88">15 ഓരോ തവണ ഉറക്കമുണരുമ്പോഴും മനസ്സിലാവുന്നുണ്ടെനിക്ക് എത്രയെളുപ്പമാണ് ഒന്നുമാകാതെയിരിക്കാനെന്ന്.</s>
<s id="89">7 എഴുതുമ്പോൾ മുക്തനാവുകയാണു ഞാൻ ചരിത്രത്തിൽ നിന്ന്, ഭൂഗുരുത്വത്തിൽ നിന്ന്; നിന്റെ കണ്ണുകളുടെ ബഹിരാകാശത്തിൽ ഭ്രമണം ചെയ്യുകയുമാണു ഞാൻ.</s>
<s id="90">(6 - 1) സങ്കല്പങ്ങൾ ത്യജിക്കാത്ത ഒരാളും യോഗിയായി മാറുന്നില്ല (6-2) സംസാര സാഗരത്തിൽ നിന്ന്, തന്നെ താൻ തന്നെ ഉദ്ധരിക്കണം, താൻ തന്നെ അധഃപതിപ്പിക്കരുത്, എന്തെന്നാൽ താൻ തന്നെയാണ് തന്റെ മിത്രവും ശത്രുവും.</s>
<s id="91">11. സ്നേഹം അതിന്റെ വൈഷമ്യങ്ങളും കൂടെക്കൊണ്ടുവരുന്നു എന്നതു നേരു തന്നെ; നാം ഊർജ്ജസ്വലരാവുന്നു എന്നതാണ് അതിന്റെ ഗുണവശം.</s>
<s id="92">15 കേൾക്കുമ്പോൾ കാണുന്നു ഞാൻ കാണുമ്പോൾ കേൾക്കുന്നു ഞാൻ.</s>
<s id="93">38 നമുക്കുണ്ടവനവന്റേതായൊരു ലോകം. നമുക്കില്ലേവർക്കുമായൊരു ലോകം.</s>
<s id="94">15. മരണത്തെയല്ല, മരണമുഹൂർത്തത്തെയാണ് മനുഷ്യൻ ഭയക്കുന്നതെന്നാണ് എന്റെ വിശ്വാസം.</s>
<s id="95">17 അറിയാവുന്നതിനെ അന്വേഷിച്ചറിയുക, അറിയാനാവാത്തതിനു മുന്നിൽ വിനീതനാവുക- അതാണു മനുഷ്യനു കിട്ടാവുന്ന ഏറ്റവും വലിയ ആനന്ദം.</s>
<s id="96">10. നിങ്ങളുടെ സ്നേഹിതൻ നിങ്ങളോടൊരു ദുഷ്ടത ചെയ്താൽ അവനോടു പറയൂ, നീ എന്നോടു ചെയ്തതു ഞാൻ പൊറുത്തിരിക്കുന്നു; പക്ഷേ നീ നിന്നോടു തന്നെ ചെയ്തതു ഞാനെങ്ങനെ പൊറുക്കാൻ? 11. നമ്മോടെന്നതിനെക്കാൾ ഉദാരമതികളാണ് , നമ്മൾ അന്യരോട്.</s>
<s id="97">24. ദൈവമേ, ഞങ്ങൾക്കു നല്കുക ഞങ്ങളുടെ മരണം: സ്നേഹത്തിന്റെ, അർത്ഥത്തിന്റെ, അഭിലാഷത്തിന്റെ ജീവിതത്തിൽ നിന്ന് മരണത്തിലേക്കു കാലെടുത്തുവയ്ക്കുമാറാകട്ടെ ഞങ്ങൾ.</s>
<s id="98">18. വരയ്ക്കുമ്പോഴേ ജീവനുണ്ടെന്നെന്നെനിയ്ക്കു തോന്നാറുള്ളു.</s>