[1] Kavitha, dirigida por Vijaya Nirmala y estrenada en abril de 1973, fue dirigida por I.V. Shashi lo introdujo al mundo del cine malayalam como letrista. [2] Sus canciones en la película Kaatuvitachavan, estrenada en agosto del mismo año, marcaron un punto de inflexión. Poovachal Khader nació el 25 de diciembre de 1948 en un pueblo llamado Poovachal cerca de Kattakada en el distrito de Thiruvananthapuram.
കവിയും മലയാളചലച്ചിത്രഗാനരചയിതാവുമായിരുന്നു പൂവച്ചൽ ഖാദർ (ജീവിതകാലം: 1948 ഡിസംബർ 25 - 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ പൂവച്ചൽ ഖാദർ ഏകദേശം നാനൂറിലധികം ചിത്രങ്ങളോടൊത്തു പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങളുടെ രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.[2] വിജയ നിർമ്മല സംവിധാനം ചെയ്ത് 1973 ഏപ്രിലിൽ പുറത്തിറങ്ങിയ കവിത എന്ന ചിത്രത്തിലൂടെ ഇതേ ചിത്രത്തിലെ കലാ സംവിധായകനായി പ്രവർത്തിച്ചിരുന്ന ഐ.വി. ശശിയാണ് അദ്ദേഹത്തെ ഒരു ഗാനരചയിതാവെന്ന നിലയിൽ മലയാള സിനിമാ ലോകത്ത് അവതരിപ്പിച്ചത്.[3] അതേവർഷം ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ കാറ്റുവിതച്ചവൻ എന്ന ചിത്രത്തിലെ അദ്ദേഹം രചിച്ച ഗാനങ്ങൾ ഒരു വഴിത്തിരിവായി മാറി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കു സമീപം പൂവച്ചൽ എന്നു പേരായ ഗ്രാമത്തിലാണ് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മക്കളിൽ അഞ്ചാമനായി 1948 ഡിസംബർ 25 ന് പൂവച്ചൽ ഖാദർ ജനിച്ചത്. തൃശ്ശൂർ വലപ്പാട് ശ്രീരാമ പോളിടെൿനിക്കിൽ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും വിജയിച്ചിട്ടുണ്ട്. നൂറുകണക്കിന് ചലച്ചിത്രങ്ങളിൽ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. ചുഴി, ക്രിമിനൽസ്, ഉത്സവം, തകര, ചാമരം, കായലും കയറും, താളവട്ടം, ദശരഥം, ഇനി യാത്ര, ലില്ലിപ്പൂക്കൾ, ഒറ്റപ്പെട്ടവൻ, ആരോഹണം, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയവ അദ്ദേഹം ഗാനരചന നിർവ്വഹിച്ച ചലച്ചിത്രങ്ങളിൽ ചിലതാണ്.