# ar/Arabic.xml.gz
# ml/Malayalam.xml.gz


(src)="b.GEN.1.1.1"> في البدء خلق الله السموات والارض .
(trg)="b.GEN.1.1.1"> ആദിയില് ‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .

(src)="b.GEN.1.2.1"> وكانت الارض خربة وخالية وعلى وجه الغمر ظلمة وروح الله يرف على وجه المياه .
(trg)="b.GEN.1.2.1"> ഭൂമി പാഴായും ശൂന്യമായും ഇരുന്നു ; ആഴത്തിന്മീതെ ഇരുള് ‍ ഉണ്ടായിരുന്നു . ദൈവത്തിന്റെ ആത്മാവു വെള്ളത്തിന് ‍ മീതെ പരിവര് ‍ ത്തിച്ചുകൊണ്ടിരുന്നു .

(src)="b.GEN.1.3.1"> وقال الله ليكن نور فكان نور .
(trg)="b.GEN.1.3.1"> വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു ; വെളിച്ചം ഉണ്ടായി .

(src)="b.GEN.1.4.1"> وراى الله النور انه حسن . وفصل الله بين النور والظلمة .
(trg)="b.GEN.1.4.1"> വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില് ‍ വേര് ‍ പിരിച്ചു .

(src)="b.GEN.1.5.1"> ودعا الله النور نهارا والظلمة دعاها ليلا . وكان مساء وكان صباح يوما واحدا
(trg)="b.GEN.1.5.1"> ദൈവം വെളിച്ചത്തിന്നു പകല് ‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , ഒന്നാം ദിവസം .

(src)="b.GEN.1.6.1"> وقال الله ليكن جلد في وسط المياه . وليكن فاصلا بين مياه ومياه .
(trg)="b.GEN.1.6.1"> ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില് ‍ വേര് ‍ പിരിവായിരിക്കട്ടെ എന്നു കല്പിച്ചു .

(src)="b.GEN.1.7.1"> فعمل الله الجلد وفصل بين المياه التي تحت الجلد والمياه التي فوق الجلد . وكان كذلك .
(trg)="b.GEN.1.7.1"> വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന് ‍ കീഴുള്ള വെള്ളവും വിതാനത്തിന് ‍ മീതെയുള്ള വെള്ളവും തമ്മില് ‍ വേര് ‍ പിരിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.8.1"> ودعا الله الجلد سماء . وكان مساء وكان صباح يوما ثانيا
(trg)="b.GEN.1.8.1"> ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , രണ്ടാം ദിവസം .

(src)="b.GEN.1.9.1"> وقال الله لتجتمع المياه تحت السماء الى مكان واحد ولتظهر اليابسة . وكان كذلك .
(trg)="b.GEN.1.9.1"> ദൈവംആകാശത്തിന് ‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.10.1"> ودعا الله اليابسة ارضا . ومجتمع المياه دعاه بحارا . ورأى الله ذلك انه حسن .
(trg)="b.GEN.1.10.1"> ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.11.1"> وقال الله لتنبت الارض عشبا وبقلا يبزر بزرا وشجرا ذا ثمر يعمل ثمرا كجنسه بزره فيه على الارض . وكان كذلك .
(trg)="b.GEN.1.11.1"> ഭൂമിയില് ‍ നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില് ‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.12.1"> فاخرجت الارض عشبا وبقلا يبزر بزرا كجنسه وشجرا يعمل ثمرا بزره فيه كجنسه . ورأى الله ذلك انه حسن .
(trg)="b.GEN.1.12.1"> ഭൂമിയില് ‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.13.1"> وكان مساء وكان صباح يوما ثالثا
(trg)="b.GEN.1.13.1"> സന്ധ്യയായി ഉഷസ്സുമായി , മൂന്നാം ദിവസം .

(src)="b.GEN.1.14.1"> وقال الله لتكن انوار في جلد السماء لتفصل بين النهار والليل . وتكون لآيات واوقات وايام وسنين .
(trg)="b.GEN.1.14.1"> പകലും രാവും തമ്മില് ‍ വേര് ‍ പിരിവാന് ‍ ആകാശവിതാനത്തില് ‍ വെളിച്ചങ്ങള് ‍ ഉണ്ടാകട്ടെ ; അവ അടയാളങ്ങളായും കാലം , ദിവസം , സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ ;

(src)="b.GEN.1.15.1"> وتكون انوارا في جلد السماء لتنير على الارض . وكان كذلك .
(trg)="b.GEN.1.15.1"> ഭൂമിയെ പ്രകാശിപ്പിപ്പാന് ‍ ആകാശവിതാനത്തില് ‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.16.1"> فعمل الله النورين العظيمين . النور الاكبر لحكم النهار والنور الاصغر لحكم الليل . والنجوم .
(trg)="b.GEN.1.16.1"> പകല് ‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി ; നക്ഷത്രങ്ങളെയും ഉണ്ടാക്കി .

(src)="b.GEN.1.17.1"> وجعلها الله في جلد السماء لتنير على الارض
(trg)="b.GEN.1.17.1"> ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില് ‍ വേര് ‍ പിരിപ്പാനുമായി

(src)="b.GEN.1.18.1"> ولتحكم على النهار والليل ولتفصل بين النور والظلمة . ورأى الله ذلك انه حسن .
(trg)="b.GEN.1.18.1"> ദൈവം അവയെ ആകാശവിതാനത്തില് ‍ നിര് ‍ ത്തി ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.19.1"> وكان مساء وكان صباح يوما رابعا
(trg)="b.GEN.1.19.1"> സന്ധ്യയായി ഉഷസ്സുമായി , നാലാം ദിവസം .

(src)="b.GEN.1.20.1"> وقال الله لتفض المياه زحافات ذات نفس حية وليطر طير فوق الارض على وجه جلد السماء .
(trg)="b.GEN.1.20.1"> വെള്ളത്തില് ‍ ജലജന്തുക്കള് ‍ കൂട്ടമായി ജനിക്കട്ടെ ; ഭൂമിയുടെ മീതെ ആകാശവിതാനത്തില് ‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു .

(src)="b.GEN.1.21.1"> فخلق الله التنانين العظام وكل ذوات الانفس الحية الدبّابة التي فاضت بها المياه كاجناسها وكل طائر ذي جناح كجنسه . ورأى الله ذلك انه حسن .
(trg)="b.GEN.1.21.1"> ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില് ‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.22.1"> وباركها الله قائلا اثمري واكثري واملإي المياه في البحار . وليكثر الطير على الارض .
(trg)="b.GEN.1.22.1"> നിങ്ങള് ‍ വര് ‍ ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില് ‍ നിറവിന് ‍ ; പറവജാതി ഭൂമിയില് ‍ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു .

(src)="b.GEN.1.23.1"> وكان مساء وكان صباح يوما خامسا
(trg)="b.GEN.1.23.1"> സന്ധ്യയായി ഉഷസ്സുമായി , അഞ്ചാം ദിവസം .

(src)="b.GEN.1.24.1"> وقال الله لتخرج الارض ذوات انفس حية كجنسها . بهائم ودبابات ووحوش ارض كاجناسها . وكان كذلك .
(trg)="b.GEN.1.24.1"> അതതുതരം കന്നുകാലി , ഇഴജാതി , കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള് ‍ ഭൂമിയില് ‍ നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.25.1"> فعمل الله وحوش الارض كاجناسها والبهائم كاجناسها وجميع دبابات الارض كاجناسها . ورأى الله ذلك انه حسن .
(trg)="b.GEN.1.25.1"> ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.26.1"> وقال الله نعمل الانسان على صورتنا كشبهنا . فيتسلطون على سمك البحر وعلى طير السماء وعلى البهائم وعلى كل الارض وعلى جميع الدبابات التي تدب على الارض .
(trg)="b.GEN.1.26.1"> അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില് ‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക ; അവര് ‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര് ‍ വ്വഭൂമിയിന്മേലും ഭൂമിയില് ‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു .

(src)="b.GEN.1.27.1"> فخلق الله الانسان على صورته . على صورة الله خلقه . ذكرا وانثى خلقهم .
(trg)="b.GEN.1.27.1"> ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില് ‍ മനുഷ്യനെ സൃഷ്ടിച്ചു , ദൈവത്തിന്റെ സ്വരൂപത്തില് ‍ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു .

(src)="b.GEN.1.28.1"> وباركهم الله وقال لهم اثمروا واكثروا واملأوا الارض واخضعوها وتسلطوا على سمك البحر وعلى طير السماء وعلى كل حيوان يدبّ على الارض .
(trg)="b.GEN.1.28.1"> ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള് ‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില് ‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന് ‍ എന്നു അവരോടു കല്പിച്ചു .

(src)="b.GEN.1.29.1"> وقال الله اني قد اعطيتكم كل بقل يبزر بزرا على وجه كل الارض وكل شجر فيه ثمر شجر يبزر بزرا . لكم يكون طعاما .
(trg)="b.GEN.1.29.1"> ഭൂമിയില് ‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ , ഞാന് ‍ നിങ്ങള് ‍ ക്കു തന്നിരിക്കുന്നു ; അവ നിങ്ങള് ‍ ക്കു ആഹാരമായിരിക്കട്ടെ ;

(src)="b.GEN.1.30.1"> ولكل حيوان الارض وكل طير السماء وكل دبّابة على الارض فيها نفس حية اعطيت كل عشب اخضر طعاما . وكان كذلك
(trg)="b.GEN.1.30.1"> ഭൂമിയിലെ സകലമൃഗങ്ങള് ‍ ക്കും ആകാശത്തിലെ എല്ലാ പറവകള് ‍ ക്കും ഭൂമിയില് ‍ ചരിക്കുന്ന സകല ഭൂചരജന്തുക്കള് ‍ ക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന് ‍ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.31.1"> ورأى الله كل ما عمله فاذا هو حسن جدا . وكان مساء وكان صباح يوما سادسا
(trg)="b.GEN.1.31.1"> താന് ‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി , അതു എത്രയും നല്ലതു എന്നു കണ്ടു . സന്ധ്യയായി ഉഷസ്സുമായി , ആറാം ദിവസം .

(src)="b.GEN.2.1.1"> فأكملت السموات والارض وكل جندها .
(trg)="b.GEN.2.1.1"> ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു .

(src)="b.GEN.2.2.1"> وفرغ الله في اليوم السابع من عمله الذي عمل . فاستراح في اليوم السابع من جميع عمله الذي عمل .
(trg)="b.GEN.2.2.1"> താന് ‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര് ‍ ത്തശേഷം താന് ‍ ചെയ്ത സകലപ്രവൃത്തിയില് ‍ നിന്നും ഏഴാം ദിവസം നിവൃത്തനായി

(src)="b.GEN.2.3.1"> وبارك الله اليوم السابع وقدسه . لانه فيه استراح من جميع عمله الذي عمل الله خالقا
(trg)="b.GEN.2.3.1"> താന് ‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില് ‍ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു .

(src)="b.GEN.2.4.1"> هذه مبادئ السموات والارض حين خلقت . يوم عمل الرب الاله الارض والسموات
(trg)="b.GEN.2.4.1"> യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില് ‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരംവയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില് ‍ ഉണ്ടായിരുന്നില്ല ; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല .

(src)="b.GEN.2.5.1"> كل شجر البرية لم يكن بعد في الارض وكل عشب البرية لم ينبت بعد . لان الرب الاله لم يكن قد امطر على الارض . ولا كان انسان ليعمل الارض .
(trg)="b.GEN.2.5.1"> യഹോവയായ ദൈവം ഭൂമിയില് ‍ മഴ പെയ്യിച്ചിരുന്നില്ല ; നിലത്തു വേല ചെയ് ‍ വാന് ‍ മനുഷ്യനും ഉണ്ടായിരുന്നില്ല .

(src)="b.GEN.2.6.1"> ثم كان ضباب يطلع من الارض ويسقي كل وجه الارض .
(trg)="b.GEN.2.6.1"> ഭൂമിയില് ‍ നിന്നു മഞ്ഞു പൊങ്ങി , നിലം ഒക്കെയും നനെച്ചുവന്നു .

(src)="b.GEN.2.7.1"> وجبل الرب الاله آدم ترابا من الارض . ونفخ في انفه نسمة حياة . فصار آدم نفسا حيّة .
(trg)="b.GEN.2.7.1"> യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര് ‍ മ്മിച്ചിട്ടു അവന്റെ മൂക്കില് ‍ ജീവശ്വാസം ഊതി , മനുഷ്യന് ‍ ജീവനുള്ള ദേഹിയായി തീര് ‍ ന്നു .

(src)="b.GEN.2.8.1"> وغرس الرب الاله جنّة في عدن شرقا . ووضع هناك آدم الذي جبله .
(trg)="b.GEN.2.8.1"> അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില് ‍ ഒരു തോട്ടം ഉണ്ടാക്കി , താന് ‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി .

(src)="b.GEN.2.9.1"> وأنبت الرب الاله من الارض كل شجرة شهية للنظر وجيدة للأكل . وشجرة الحياة في وسط الجنة وشجرة معرفة الخير والشر .
(trg)="b.GEN.2.9.1"> കാണ്മാന് ‍ ഭംഗിയുള്ളതും തിന്മാന് ‍ നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില് ‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു .

(src)="b.GEN.2.10.1"> وكان نهر يخرج من عدن ليسقي الجنة . ومن هناك ينقسم فيصير اربعة رؤوس .
(trg)="b.GEN.2.10.1"> തോട്ടം നനെപ്പാന് ‍ ഒരു നദി ഏദെനില് ‍ നിന്നു പുറപ്പെട്ടു ; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു .

(src)="b.GEN.2.11.1"> اسم الواحد فيشون . وهو المحيط بجميع ارض الحويلة حيث الذهب .
(trg)="b.GEN.2.11.1"> ഒന്നാമത്തേതിന്നു പീശോന് ‍ എന്നു പേര് ‍ ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു ; അവിടെ പൊന്നുണ്ടു .

(src)="b.GEN.2.12.1"> وذهب تلك الارض جيد . هناك المقل وحجر الجزع .
(trg)="b.GEN.2.12.1"> ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു ; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു .

(src)="b.GEN.2.13.1"> واسم النهر الثاني جيحون . وهو المحيط بجميع ارض كوش .
(trg)="b.GEN.2.13.1"> രണ്ടാം നദിക്കു ഗീഹോന് ‍ എന്നു പേര് ‍ ; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു .

(src)="b.GEN.2.14.1"> واسم النهر الثالث حدّاقل . وهو الجاري شرقي اشور . والنهر الرابع الفرات
(trg)="b.GEN.2.14.1"> മൂന്നാം നദിക്കു ഹിദ്ദേക്കെല് ‍ എന്നു പേര് ‍ ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു ; നാലാം നദി ഫ്രാത്ത് ആകുന്നു .

(src)="b.GEN.2.15.1"> وأخذ الرب الاله آدم ووضعه في جنة عدن ليعملها ويحفظها .
(trg)="b.GEN.2.15.1"> യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന് ‍ തോട്ടത്തില് ‍ വേല ചെയ് ‍ വാനും അതിനെ കാപ്പാനും അവിടെ ആക്കി .

(src)="b.GEN.2.16.1"> واوصى الرب الاله آدم قائلا من جميع شجر الجنة تأكل اكلا .
(trg)="b.GEN.2.16.1"> യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല് ‍ തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം .

(src)="b.GEN.2.17.1"> واما شجرة معرفة الخير والشر فلا تأكل منها . لانك يوم تأكل منها موتا تموت .
(trg)="b.GEN.2.17.1"> എന്നാല് ‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന് ‍ ഫലം തിന്നരുതു ; തിന്നുന്ന നാളില് ‍ നീ മരിക്കും .

(src)="b.GEN.2.18.1"> وقال الرب الاله ليس جيدا ان يكون آدم وحده . فاصنع له معينا نظيره .
(trg)="b.GEN.2.18.1"> അനന്തരം യഹോവയായ ദൈവംമനുഷ്യന് ‍ ഏകനായിരിക്കുന്നതു നന്നല്ല ; ഞാന് ‍ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു .

(src)="b.GEN.2.19.1"> وجبل الرب الاله من الارض كل حيوانات البرية وكل طيور السماء . فاحضرها الى آدم ليرى ماذا يدعوها . وكل ما دعا به آدم ذات نفس حية فهو اسمها .
(trg)="b.GEN.2.19.1"> യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര് ‍ മ്മിച്ചിട്ടു മനുഷ്യന് ‍ അവേക്കു എന്തു പേരിടുമെന്നു കാണ്മാന് ‍ അവന്റെ മുമ്പില് ‍ വരുത്തി ; സകല ജീവജന്തുക്കള് ‍ ക്കും മനുഷ്യന് ‍ ഇട്ടതു അവേക്കു പേരായി ;

(src)="b.GEN.2.20.1"> فدعا آدم باسماء جميع البهائم وطيور السماء وجميع حيوانات البرية . واما لنفسه فلم يجد معينا نظيره .
(trg)="b.GEN.2.20.1"> മനുഷ്യന് ‍ എല്ലാ കന്നുകാലികള് ‍ ക്കും ആകാശത്തിലെ പറവകള് ‍ ക്കും എല്ലാ കാട്ടുമൃഗങ്ങള് ‍ ക്കും പേരിട്ടു ; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല .

(src)="b.GEN.2.21.1"> فاوقع الرب الاله سباتا على آدم فنام . فأخذ واحدة من اضلاعه وملأ مكانها لحما .
(trg)="b.GEN.2.21.1"> ആകയാല് ‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി ; അവന് ‍ ഉറങ്ങിയപ്പോള് ‍ അവന്റെ വാരിയെല്ലുകളില് ‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു .

(src)="b.GEN.2.22.1"> وبنى الرب الاله الضلع التي اخذها من آدم امرأة واحضرها الى آدم .
(trg)="b.GEN.2.22.1"> യഹോവയായ ദൈവം മനുഷ്യനില് ‍ നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി , അവളെ മനുഷ്യന്റെ അടുക്കല് ‍ കൊണ്ടുവന്നു .

(src)="b.GEN.2.23.1"> فقال آدم هذه الآن عظم من عظامي ولحم من لحمي . هذه تدعى امرأة لانها من امرء اخذت .
(trg)="b.GEN.2.23.1"> അപ്പോള് ‍ മനുഷ്യന് ‍ ; ഇതു ഇപ്പോള് ‍ എന്റെ അസ്ഥിയില് ‍ നിന്നു അസ്ഥിയും എന്റെ മാംസത്തില് ‍ നിന്നു മാംസവും ആകുന്നു . ഇവളെ നരനില് ‍ നിന്നു എടുത്തിരിക്കയാല് ‍ ഇവള് ‍ ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു .

(src)="b.GEN.2.24.1"> لذلك يترك الرجل اباه وامه ويلتصق بامرأته ويكونان جسدا واحدا .
(trg)="b.GEN.2.24.1"> അതുകൊണ്ടു പുരുഷന് ‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും ; അവര് ‍ ഏക ദേഹമായി തീരും .

(src)="b.GEN.2.25.1"> وكانا كلاهما عريانين آدم وامرأته وهما لا يخجلان
(trg)="b.GEN.2.25.1"> മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു ; അവര് ‍ ക്കും നാണം തോന്നിയില്ലതാനും .

(src)="b.GEN.3.1.1"> وكانت الحيّة أحيل جميع حيوانات البرية التي عملها الرب الاله . فقالت للمرأة أحقا قال الله لا تأكلا من كل شجر الجنة .
(trg)="b.GEN.3.1.1"> യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു . അതു സ്ത്രീയോടുതോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള് ‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു .

(src)="b.GEN.3.2.1"> فقالت المرأة للحيّة من ثمر شجر الجنة نأكل .
(trg)="b.GEN.3.2.1"> സ്ത്രീ പാമ്പിനോടുതോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള് ‍ ക്കു തിന്നാം ;

(src)="b.GEN.3.3.1"> واما ثمر الشجرة التي في وسط الجنة فقال الله لا تأكلا منه ولا تمسّاه لئلا تموتا .
(trg)="b.GEN.3.3.1"> എന്നാല് ‍ നിങ്ങള് ‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു , തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു .

(src)="b.GEN.3.4.1"> فقالت الحيّة للمرأة لن تموتا .
(trg)="b.GEN.3.4.1"> പാമ്പു സ്ത്രീയോടുനിങ്ങള് ‍ മരിക്കയില്ല നിശ്ചയം ;

(src)="b.GEN.3.5.1"> بل الله عالم انه يوم تأكلان منه تنفتح اعينكما وتكونان كالله عارفين الخير والشر .
(trg)="b.GEN.3.5.1"> അതു തിന്നുന്ന നാളില് ‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള് ‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു .

(src)="b.GEN.3.6.1"> فرأت المرأة ان الشجرة جيدة للأكل وانها بهجة للعيون وان الشجرة شهيّة للنظر . فأخذت من ثمرها واكلت واعطت رجلها ايضا معها فأكل .
(trg)="b.GEN.3.6.1"> ആ വൃക്ഷഫലം തിന്മാന് ‍ നല്ലതും കാണ്മാന് ‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന് ‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര് ‍ ത്താവിന്നും കൊടുത്തു ; അവന്നും തിന്നു .

(src)="b.GEN.3.7.1"> فانفتحت اعينهما وعلما انهما عريانان . فخاطا اوراق تين وصنعا لانفسهما مآزر
(trg)="b.GEN.3.7.1"> ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള് ‍ നഗ്നരെന്നു അറിഞ്ഞു , അത്തിയില കൂട്ടിത്തുന്നി തങ്ങള് ‍ ക്കു അരയാട ഉണ്ടാക്കി .

(src)="b.GEN.3.8.1"> وسمعا صوت الرب الاله ماشيا في الجنة عند هبوب ريح النهار . فاختبأ آدم وامرأته من وجه الرب الاله في وسط شجر الجنة .
(trg)="b.GEN.3.8.1"> വെയിലാറിയപ്പോള് ‍ യഹോവയായ ദൈവം തോട്ടത്തില് ‍ നടക്കുന്ന ഒച്ച അവര് ‍ കേട്ടു ; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന് ‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില് ‍ ഒളിച്ചു .

(src)="b.GEN.3.9.1"> فنادى الرب الاله آدم وقال له اين انت .
(trg)="b.GEN.3.9.1"> യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു .

(src)="b.GEN.3.10.1"> فقال سمعت صوتك في الجنة فخشيت لاني عريان فاختبأت .
(trg)="b.GEN.3.10.1"> തോട്ടത്തില് ‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന് ‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന് ‍ പറഞ്ഞു .

(src)="b.GEN.3.11.1"> فقال من اعلمك انك عريان . هل اكلت من الشجرة التي اوصيتك ان لا تأكل منها .
(trg)="b.GEN.3.11.1"> നീ നഗ്നനെന്നു നിന്നോടു ആര് ‍ പറഞ്ഞു ? തിന്നരുതെന്നു ഞാന് ‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന് ‍ ചോദിച്ചു .

(src)="b.GEN.3.12.1"> فقال آدم المرأة التي جعلتها معي هي اعطتني من الشجرة فأكلت .
(trg)="b.GEN.3.12.1"> അതിന്നു മനുഷ്യന് ‍ എന്നോടു കൂടെ ഇരിപ്പാന് ‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു ; ഞാന് ‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു .

(src)="b.GEN.3.13.1"> فقال الرب الاله للمرأة ما هذا الذي فعلت . فقالت المرأة الحيّة غرّتني فاكلت .
(trg)="b.GEN.3.13.1"> യഹോവയായ ദൈവം സ്ത്രീയോടുനീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുപാമ്പു എന്നെ വഞ്ചിച്ചു , ഞാന് ‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു .

(src)="b.GEN.3.14.1"> فقال الرب الاله للحيّة لانك فعلت هذا ملعونة انت من جميع البهائم ومن جميع وحوش البرية . على بطنك تسعين وترابا تأكلين كل ايام حياتك .
(trg)="b.GEN.3.14.1"> യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു ; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും .

(src)="b.GEN.3.15.1"> واضع عداوة بينك وبين المرأة وبين نسلك ونسلها . هو يسحق راسك وانت تسحقين عقبه .
(trg)="b.GEN.3.15.1"> ഞാന് ‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില് ‍ ശത്രുത്വം ഉണ്ടാക്കും . അവന് ‍ നിന്റെ തല തകര് ‍ ക്കും ; നീ അവന്റെ കുതികാല് ‍ തകര് ‍ ക്കും .

(src)="b.GEN.3.16.1"> وقال للمرأة تكثيرا اكثر اتعاب حبلك . بالوجع تلدين اولادا . والى رجلك يكون اشتياقك وهو يسود عليك .
(trg)="b.GEN.3.16.1"> സ്ത്രീയോടു കല്പിച്ചതുഞാന് ‍ നിനക്കു കഷ്ടവും ഗര് ‍ ഭധാരണവും ഏറ്റവും വര് ‍ ദ്ധിപ്പിക്കും ; നീ വേദനയോടെ മക്കളെ പ്രസവിക്കും ; നിന്റെ ആഗ്രഹം നിന്റെ ഭര് ‍ ത്താവിനോടു ആകും ; അവന് ‍ നിന്നെ ഭരിക്കും .

(src)="b.GEN.3.17.1"> وقال لآدم لانك سمعت لقول امرأتك وأكلت من الشجرة التي اوصيتك قائلا لا تأكل منها ملعونة الارض بسببك . بالتعب تأكل منها كل ايام حياتك .
(trg)="b.GEN.3.17.1"> മനുഷ്യനോടു കല്പിച്ചതോനീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന് ‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു ; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില് ‍ നിന്നു അഹോവൃത്തി കഴിക്കും .

(src)="b.GEN.3.18.1"> وشوكا وحسكا تنبت لك وتأكل عشب الحقل .
(trg)="b.GEN.3.18.1"> മുള്ളും പറക്കാരയും നിനക്കു അതില് ‍ നിന്നു മുളെക്കും ; വയലിലെ സസ്യം നിനക്കു ആഹാരമാകും .

(src)="b.GEN.3.19.1"> بعرق وجهك تأكل خبزا حتى تعود الى الارض التي أخذت منها . لانك تراب والى تراب تعود
(trg)="b.GEN.3.19.1"> നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു ; അതില് ‍ തിരികെ ചേരുവോളം മുഖത്തെ വിയര് ‍ പ്പോടെ നീ ഉപജീവനം കഴിക്കും ; നീ പൊടിയാകുന്നു , പൊടിയില് ‍ തിരികെ ചേരും .

(src)="b.GEN.3.20.1"> ودعا آدم اسم امرأته حوّاء لانها ام كل حيّ .
(trg)="b.GEN.3.20.1"> മനുഷ്യന് ‍ തന്റെ ഭാര്യെക്കു ഹവ്വാ എന്നു പേരിട്ടു ; അവള് ‍ ജീവനുള്ളവര് ‍ ക്കെല്ലാം മാതാവല്ലോ .

(src)="b.GEN.3.21.1"> وصنع الرب الاله لآدم وامرأته اقمصة من جلد والبسهما
(trg)="b.GEN.3.21.1"> യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോല് ‍ കൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു .

(src)="b.GEN.3.22.1"> وقال الرب الاله هوذا الانسان قد صار كواحد منا عارفا الخير والشر . والآن لعله يمد يده ويأخذ من شجرة الحياة ايضا ويأكل ويحيا الى الابد .
(trg)="b.GEN.3.22.1"> യഹോവയായ ദൈവംമനുഷ്യന് ‍ നന്മതിന്മകളെ അറിവാന് ‍ തക്കവണ്ണം നമ്മില് ‍ ഒരുത്തനെപ്പോലെ ആയിത്തീര് ‍ ന്നിരിക്കുന്നു ; ഇപ്പോള് ‍ അവന് ‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന് ‍ സംഗതിവരരുതു എന്നു കല്പിച്ചു .

(src)="b.GEN.3.23.1"> فاخرجه الرب الاله من جنة عدن ليعمل الارض التي أخذ منها .
(trg)="b.GEN.3.23.1"> അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന് ‍ തോട്ടത്തില് ‍ നിന്നു പുറത്താക്കി .

(src)="b.GEN.3.24.1"> فطرد الانسان واقام شرقي جنة عدن الكروبيم ولهيب سيف متقلب لحراسة طريق شجرة الحياة
(trg)="b.GEN.3.24.1"> ഇങ്ങനെ അവന് ‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു ; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന് ‍ അവന് ‍ ഏദെന് ‍ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര് ‍ ത്തി .

(src)="b.GEN.4.1.1"> وعرف آدم حواء امرأته فحبلت وولدت قايين . وقالت اقتنيت رجلا من عند الرب .
(trg)="b.GEN.4.1.1"> അനന്തരം മനുഷ്യന് ‍ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു ; അവള് ‍ ഗര് ‍ ഭംധരിച്ചു കയീനെ പ്രസവിച്ചുയഹോവയാല് ‍ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു .

(src)="b.GEN.4.2.1"> ثم عادت فولدت اخاه هابيل . وكان هابيل راعيا للغنم وكان قايين عاملا في الارض .
(trg)="b.GEN.4.2.1"> പിന്നെ അവള് ‍ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു . ഹാബെല് ‍ ആട്ടിടയനും കയീന് ‍ കൃഷിക്കാരനും ആയിത്തീര് ‍ ന്നു .

(src)="b.GEN.4.3.1"> وحدث من بعد ايام ان قايين قدم من اثمار الارض قربانا للرب .
(trg)="b.GEN.4.3.1"> കുറെക്കാലം കഴിഞ്ഞിട്ടു കയീന് ‍ നിലത്തെ അനുഭവത്തില് ‍ നിന്നു യഹോവേക്കു ഒരു വഴിപാടു കൊണ്ടുവന്നു .

(src)="b.GEN.4.4.1"> وقدم هابيل ايضا من ابكار غنمه ومن سمانها . فنظر الرب الى هابيل وقربانه .
(trg)="b.GEN.4.4.1"> ഹാബെലും ആട്ടിന് ‍ കൂട്ടത്തിലെ കടിഞ്ഞൂലുകളില് ‍ നിന്നു , അവയുടെ മേദസ്സില് ‍ നിന്നു തന്നേ , ഒരു വഴിപാടു കൊണ്ടുവന്നു . യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു .

(src)="b.GEN.4.5.1"> ولكن الى قايين وقربانه لم ينظر . فاغتاظ قايين جدا وسقط وجهه .
(trg)="b.GEN.4.5.1"> കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല . കയീന്നു ഏറ്റവും കോപമുണ്ടായി , അവന്റെ മുഖം വാടി .

(src)="b.GEN.4.6.1"> فقال الرب لقايين لماذا اغتظت ولماذا سقط وجهك .
(trg)="b.GEN.4.6.1"> എന്നാറെ യഹോവ കയീനോടുനീ കോപിക്കുന്നതു എന്തിന്നു ? നിന്റെ മുഖം വാടുന്നതും എന്തു ?

(src)="b.GEN.4.7.1"> ان احسنت أفلا رفع . وان لم تحسن فعند الباب خطية رابضة واليك اشتياقها وانت تسود عليها
(trg)="b.GEN.4.7.1"> നീ നന്മചെയ്യുന്നു എങ്കില് ‍ പ്രസാദമുണ്ടാകയില്ലയോ ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില് ‍ ക്കല് ‍ കിടക്കുന്നു ; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു ; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു .

(src)="b.GEN.4.8.1"> وكلم قايين هابيل اخاه . وحدث اذ كانا في الحقل ان قايين قام على هابيل اخيه وقتله .
(trg)="b.GEN.4.8.1"> എന്നാറെ കയീന് ‍ തന്റെ അനുജനായ ഹാബെലിനോടു ( നാം വയലിലേക്കു പോക എന്നു ) പറഞ്ഞു . അവര് ‍ വയലില് ‍ ഇരിക്കുമ്പോള് ‍ കയീന് ‍ തന്റെ അനുജനായ ഹാബെലിനോടു കയര് ‍ ത്തു അവനെ കൊന്നു .

(src)="b.GEN.4.9.1"> فقال الرب لقايين اين هابيل اخوك . فقال لا اعلم . أحارس انا لاخي .
(trg)="b.GEN.4.9.1"> പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല് ‍ എവിടെ എന്നു ചോദിച്ചതിന്നുഞാന് ‍ അറിയുന്നില്ല ; ഞാന് ‍ എന്റെ അനുജന്റെ കാവല് ‍ ക്കാരനോ എന്നു അവന് ‍ പറഞ്ഞു .

(src)="b.GEN.4.10.1"> فقال ماذا فعلت . صوت دم اخيك صارخ اليّ من الارض .
(trg)="b.GEN.4.10.1"> അതിന്നു അവന് ‍ അരുളിച്ചെയ്തതു . നീ എന്തു ചെയ്തു ? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില് ‍ നിന്നു എന്നോടു നിലവിളിക്കുന്നു .

(src)="b.GEN.4.11.1"> فالآن ملعون انت من الارض التي فتحت فاها لتقبل دم اخيك من يدك .
(trg)="b.GEN.4.11.1"> ഇപ്പോള് ‍ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യില് ‍ നിന്നു ഏറ്റുകൊള് ‍ വാന് ‍ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം .

(src)="b.GEN.4.12.1"> متى عملت الارض لا تعود تعطيك قوتها . تائها وهاربا تكون في الارض .
(trg)="b.GEN.4.12.1"> നീ കൃഷി ചെയ്യുമ്പോള് ‍ നിലം ഇനിമേലാല് ‍ തന്റെ വീര്യം നിനക്കു തരികയില്ല ; നീ ഭൂമിയില് ‍ ഉഴന്നലയുന്നവന് ‍ ആകും .

(src)="b.GEN.4.13.1"> فقال قايين للرب ذنبي اعظم من ان يحتمل .
(trg)="b.GEN.4.13.1"> കയീന് ‍ യഹോവയോടുഎന്റെ കുറ്റം പൊറുപ്പാന് ‍ കഴിയുന്നതിനെക്കാള് ‍ വലിയതാകുന്നു .

(src)="b.GEN.4.14.1"> انك قد طردتني اليوم عن وجه الارض ومن وجهك اختفي واكون تائها وهاربا في الارض . فيكون كل من وجدني يقتلني .
(trg)="b.GEN.4.14.1"> ഇതാ , നീ ഇന്നു എന്നെ ആട്ടിക്കളയുന്നു ; ഞാന് ‍ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില് ‍ ഉഴന്നലയുന്നവന് ‍ ആകും ; ആരെങ്കിലും എന്നെ കണ്ടാല് ‍ , എന്നെ കൊല്ലും എന്നു പറഞ്ഞു .

(src)="b.GEN.4.15.1"> فقال له الرب لذلك كل من قتل قايين فسبعة اضعاف ينتقم منه . وجعل الرب لقايين علامة لكي لا يقتله كل من وجده .
(trg)="b.GEN.4.15.1"> യഹോവ അവനോടുഅതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാല് ‍ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു ; കയീനെ കാണുന്നവര് ‍ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു .

(src)="b.GEN.4.16.1"> فخرج قايين من لدن الرب وسكن في ارض نود شرقي عدن
(trg)="b.GEN.4.16.1"> അങ്ങനെ കയീന് ‍ യഹോവയുടെ സന്നിധിയില് ‍ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര് ‍ ത്തു .

(src)="b.GEN.4.17.1"> وعرف قايين امرأته فحبلت وولدت حنوك . وكان يبني مدينة . فدعا اسم المدينة كاسم ابنه حنوك .
(trg)="b.GEN.4.17.1"> കയീന് ‍ തന്റെ ഭാര്യയെ പരിഗ്രഹിച്ചു ; അവള് ‍ ഗര് ‍ ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു . അവന് ‍ ഒരു പട്ടണം പണിതു , ഹാനോക് ‍ എന്നു തന്റെ മകന്റെ പേരിട്ടു .

(src)="b.GEN.4.18.1"> وولد لحنوك عيراد . وعيراد ولد محويائيل . ومحويائيل ولد متوشائيل . ومتوشائيل ولد لامك .
(trg)="b.GEN.4.18.1"> ഹാനോക്കിന്നു ഈരാദ് ജനിച്ചു ; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു ; മെഹൂയയേല് ‍ മെഥൂശയേലിനെ ജനിപ്പിച്ചു ; മെഥൂശയേല് ‍ ലാമെക്കിനെ ജനിപ്പിച്ചു .

(src)="b.GEN.4.19.1"> واتخذ لامك لنفسه امرأتين . اسم الواحدة عادة واسم الاخرى صلّة .
(trg)="b.GEN.4.19.1"> ലാമെക് ‍ രണ്ടു ഭാര്യമാരെ എടുത്തു ; ഒരുത്തിക്കു ആദാ എന്നും മറ്റവള് ‍ ക്കു സില്ലാ എന്നും പേര് ‍ .

(src)="b.GEN.4.20.1"> فولدت عادة يابال . الذي كان ابا لساكني الخيام ورعاة المواشي .
(trg)="b.GEN.4.20.1"> ആദാ യാബാലിനെ പ്രസവിച്ചു ; അവന് ‍ കൂടാരവാസികള് ‍ ക്കും പശുപാലകന്മാര് ‍ ക്കും പിതാവായ്തീര് ‍ ന്നു .