# ar/1vMrbuLKJAq1.xml.gz
# ml/1vMrbuLKJAq1.xml.gz


(src)="1"> حواء عبدي : الكثير من الناس -- 20 سنة للصومال --
(src)="2"> كانوا يقاتلون .
(src)="3"> بسبب عدم توفر العمل ، والطعام .
(trg)="1"> ഹവ അബ്ദി : ഒത്തിരി ആള്‍ക്കാര്‍ 20 വര്‍ഷമായി സോമാലിയെക്കായി പോരാടുകയാണ് അവര്‍ക്ക് ജോലിയോ ഭക്ഷണമോ ഇല്ല . അവരുടെ കുട്ടികളില്‍ പലരും ഭക്ഷണകുറവ് ബാധിച്ചു , ഇത് പോലെ . ടികോ മൊഹമ്മദ്‌ : നിങ്ങള്‍ക്ക് അറിയാമല്ലോ ഒരു ആന്തരിക കലാപത്തില്‍ എപ്പോഴും സ്ത്രീകളും കുട്ടികളും ആണ് ഏറ്റവും ബാധിക്കപെടുന്നത് . അതിനാല്‍ ഞങ്ങളുടെ രോഗികള്‍ സ്ത്രീകളും കുട്ടികളും ആണ് . അവര്‍ ഞങ്ങളുടെ അങ്കണത്തില്‍ ആണ് ഇത് ഞങ്ങളുടെ വീടാണ് , ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു ഇത് ഞങ്ങളുടെ ഇപ്പോഴത്തെ താവളം ആണ് 90000 ആള്‍ക്കാര്‍ ഉണ്ട് ഇവിടെ അതില്‍ 75 ശതമാനം സ്ത്രീകളും കുട്ടികളും പാറ്റ് മിച്ചെല്‍ : അപ്പോള്‍ ഇത് നിങ്ങളുടെ ആശുപത്രിയുടെ അകം ആണല്ലേ .. ഞങ്ങള്‍ സിസേറിയനും മറ്റു ശസ്ത്രക്രിയകളും ഇവിടെ ചെയ്യാറുണ്ട് കാരണം ജനങ്ങള്‍ക്ക്‌ സഹായം ആവശ്യമാണ് . അവരെ സംരക്ഷിക്കാന്‍ ഒരു സര്‍ക്കാരും ഇല്ല .

(src)="19"> دوكو : كل صباح نستقبل حوالي 400 مريضاً ،
(src)="20"> ربما يزيد أو يقل .
(src)="21"> لكن بعض الأحيان نحن خمس أطباء فقط
(trg)="2"> DM : എന്നും രാവിലെ ഏതാണ്ട് 400 രോഗികള്‍ കാണും , ചിലപ്പോള്‍ അതില്‍ കൂടുതലോ കുറവോ . പക്ഷെ ചിലപ്പോള്‍ ഞങ്ങള്‍ വെറും 5 ഡോക്ടര്‍മാര്‍ മാത്രം പിന്നെ 16 നേഴ്സ്മാരും , എല്ലാ രോഗികളെ യും നോക്കി ഞങ്ങള്‍ തളര്‍ന്നു പോകും . അപ്പോള്‍ ഞങ്ങള്‍ രോഗം കൂടിയവരെ നോക്കിയിട്ട് മറ്റുള്ളവരെ പിറ്റേന്ന് നോക്കും ഇത് വളരെ കഷ്ടമേറിയ ജോലി ആണ് . നിങ്ങള്‍ക്ക് കാണാവുന്ന പോലെ , സ്ത്രീകള്‍ ആണ് കുട്ടികളെ കൊണ്ട് വരുന്നത് , സ്ത്രീകള്‍ ആണ് അധികവും വരുന്നത് സ്ത്രീകള്‍ ആണ് വീട് വയ്ക്കുന്നത് ഇത് അവരുടെ വീട് ആണ് പിന്നെ ഞങ്ങള്‍ക്ക് ഒരു സ്കൂള്‍ ഉണ്ടല്ലോ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തി വരുന്ന സ്കൂളില്‍ 850 കുട്ടികള്‍ പഠിക്കുന്നുണ്ട് അതില്‍ മിക്കവാറും പെണ്‍കുട്ടികള്‍ .

(src)="35"> ( تصفيق )
(trg)="3"> ( കൈയടി )

(src)="36"> بات : ولدى الأطباء بعض القوانين الكبيرة
(src)="37"> حول من يُعالج في العيادة .
(src)="38"> هلّا شرحتي لهم القوانين للدخول ؟
(trg)="4"> PM : ഈ ഡോക്ടര്‍മാര്‍ക്ക് ചില നിബന്ധനകള്‍ ഉണ്ട് ആരെയൊക്കെ ചികിത്സിക്കണം എന്നതിനെപറ്റി അതിനെ പറ്റി ഒന്ന് വിശധീകരിക്കാമോ ?

(src)="39"> حواء : الناس الذين يأتون إلينا ،
(src)="40"> نحن نرحب بهم .
(src)="41"> نحن نتقاسم معهم
(trg)="5"> HA : ഞങ്ങളുടെ അടുത്ത് വരുന്ന ആള്‍ക്കാരെ , ഞങ്ങള്‍ സ്വീകരിക്കുന്നു . ഞങ്ങള്‍ അവരുമായി പങ്കുവെയ്ക്കുന്നു ഞങ്ങള്‍ക്കുള്ളതെല്ലാം . പക്ഷെ രണ്ടേരണ്ടു നിബന്ധനകള്‍ മാത്രം ഉണ്ട് . ആദ്യത്തേത് : ജാതിപരമോ രാഷ്ട്രിയപരമോ ആയ ഒരു വ്യത്യാസവും സോമാലി സമൂഹത്തില്‍ ഇല്ല . അങ്ങിനെ ഒന്നിനെ സൃഷ്ടിക്കുന്നവരെ ഞങ്ങള്‍ പുറത്താക്കുന്നു . രണ്ടാമതായി : ആരും ഭാര്യയെ തല്ലാന്‍ പാടില്ല ആരെങ്കിലും ഭാര്യയെ തല്ലിയാല്‍ , ഞങ്ങള്‍ അവനെ പൂട്ടിയിടും , എന്നിട്ട് നാട്ടിലെ മുതിര്‍ന്നവരെ വിളിക്കും . മുതിര്‍ന്നവര്‍ ഒരു തീരുമാനം എടുക്കും വരെ , ഞങ്ങള്‍ അവനെ തുറന്നുവിടില്ല . ഇതാണ് ഞങ്ങള്‍ രണ്ടു നിബന്ധനകള്‍ .

(src)="56"> ( تصفيق )
(src)="57"> الشئ الثاني الذي أدركته ،
(src)="58"> هو أن النساء هن الأكثر قوة
(trg)="6"> ( കൈയടി ) ഞാന്‍ മനസ്സിലാക്കിയ മറ്റൊരു കാര്യം എന്തെന്നാല്‍ , സ്ത്രീക്കാണ് ഏറ്റവും കൂടുതല്‍ ശക്തിയുള്ളതു ലോകമെമ്പാടും . കാരണം , കഴിഞ്ഞ 20 വര്‍ഷക്കാലത്തില്‍ , സോമാലി സ്ത്രീകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു . അവര്‍ സമൂഹത്തെ നയിച്ച്‌ , ഇന്ന് ഞങ്ങള്‍ നയിക്കുന്നു , ഞങ്ങളുടെ സമൂഹത്തെ വരാന്‍ പോകുന്ന നാളെയുടെ പ്രതീക്ഷയായി . ഞങ്ങള്‍ നിരാലംബര്‍ ‍മാത്രം അല്ല ഈ കലാപത്തിന്‍റെ ഇരകള്‍ മാത്രം അല്ല . ഞങ്ങള്‍ ഇത് പരിഹരിക്കും . ഞങ്ങള്‍ക്ക് എന്തും ചെയ്യാനാകും എന്ന വിശ്വാസമുണ്ട്‌ .

(src)="70"> ( تصفيق )
(trg)="7"> ( കൈയടി )

(src)="71"> دوكو : كما قالت أمي ، نحن أمل المستقبل ،
(src)="72"> والرجال يقتلون فقط في الصومال .
(src)="73"> ولذا توصلنا لهذين القانونين .
(trg)="8"> DM : അമ്മ പറഞ്ഞ പോലെ , ഞങ്ങള്‍ ആണ് ഭാവിയുടെ പ്രതീക്ഷ , ആണുങ്ങള്‍ കൊല്ലുക മാത്രമാണ് സോമാലിയയില്‍ ചെയ്യുന്നത് . അതുകൊണ്ടാണ് ഞങ്ങള്‍ ഈ രണ്ടു നിബന്ധനകള്‍ വെച്ചത് .

(src)="74"> وفي معسكر مع 90 ألف نسمة ،
(src)="75"> ينبغي أن تتوصل لقوانين أو يتحول هذا إلى نوع من الصراع .
(src)="76"> لهذا السبب رفضنا التقسيمات العشائرية
(trg)="9"> 90000 പേരുള്ള ഒരു താവളത്തില്‍ , നിബന്ധനകള്‍ ഇല്ലെങ്കില്‍ വലിയ വഴക്കുണ്ടാവും . അതിനാല്‍ ഇവിടെ യാതൊരു ഭേദഭാവവും ഇല്ല , ആര്‍ക്കും സ്വന്തം ഭാര്യയെ അടിക്കാനും പറ്റില്ല . ഞങ്ങള്‍ക്ക് ഒരു ചെറിയ സൂക്ഷിപ്പ് മുറിയുണ്ട് അത് ഞങ്ങള്‍ ജെയിലായി മാറ്റി അതുകൊണ്ട് നിങ്ങളുടെ ഭാര്യയെ അടിച്ചാല്‍ അവിടെ കിടക്കേണ്ടിവരും .

(src)="81"> ( تصفيق )
(src)="82"> وبذا نقوم بتمكين النساء وإعطائهن الفرصة --
(src)="83"> ونحن هناك من أجلهن . وليسوا وحدهن في ذلك الأمر .
(trg)="10"> ( കൈയടി ) അങ്ങിനെ സ്ത്രീകള്‍ക്ക് ശക്തിയും അവസരവും നല്‍കുകയാണ് ഞങ്ങളുണ്ട് അവര്‍ക്കായി , അവര്‍ ഒറ്റക്കല്ല .

(src)="84"> بات : أنتم تديرون عيادة طبية .
(src)="85"> لقد قدمت الكثير والكثير من الرعاية الطبية المطلوبة
(src)="86"> لأناس لم يكونوا ليحصلوا عليها .
(trg)="11"> PM : നിങ്ങള്‍ ആശുപത്രി നടത്തുന്നതിനെ പറ്റി ? ഈ ആശുപത്രി ഒരുപാട് അത്യാവിശമായ വൈദ്യപരിചരണം അതില്ലാത്തവര്‍ക്ക് എത്തിച്ചു . നിങ്ങള്‍ അച്ചടക്കമുള്ള ഒരു സമൂഹം തന്നെ സൃഷ്ടിച്ചു . നിങ്ങള്‍ സ്വന്തം നിയമങ്ങള്‍ സൃഷ്ടിച്ചു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ലഭിക്കുന്നതരത്തില്‍ .

(src)="91"> أخبريني عن قرارك ، د . عبدي ،
(src)="92"> وعن قرارك د . محمد ،
(src)="93"> للعمل سوياً --
(trg)="12"> Dr അബ്ദി , നിങ്ങളുടെ ഈ തീരുമാനത്തെപറ്റി പറഞ്ഞുതരൂ നിങ്ങളുടെയും , Dr മൊഹമ്മദ്‌ , നിങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ഒരു ഡോക്ടര്‍ ആകുവാന്‍ അമ്മയുമൊത്ത് ഇത്തരം സാഹചര്യങ്ങളില്‍ പണിയെടുക്കുവാന്‍ .

(src)="96"> حواء : عُمري --
(src)="97"> لأنني مولودة عام 1947 --
(src)="98"> وكان لدينا في ذلك الوقت ،
(trg)="13"> HA : എന്‍റെ കാലത്തില്‍ ഞാന്‍ ജനിച്ചത്‌ 1947 ഇല്‍ ആണ് അന്ന് ഞങ്ങള്‍ക്ക് സര്‍കാരും , നിയമവും , ചിട്ടയുമുണ്ടായിരുന്നു . അന്ന് ഒരിക്കല്‍ ഞാന്‍ ആശുപത്രിയില്‍ പോയപ്പോള്‍ എന്‍റെ അമ്മക്ക് സുഖമില്ലായിരുന്നു അന്ന് ആ ആശുപത്രിയില്‍ ഞാന്‍ കണ്ടു , എങ്ങിനെ ഡോക്ടര്മാര് രോഗികളെ നോക്കുന്നുവെന്നു , അവര്‍ എത്ര കര്‍മ്മനിഷ്ടരാണെന്നു ചികിത്സിക്കുന്നതില്‍ . എനിക്ക് ഒത്തിരി ബഹുമാനം തോന്നി , അങ്ങിനെ ഞാനും ഡോക്ടര്‍ ആകുവാന്‍ തീരുമാനിച്ചു . നിര്‍ഭാഗ്യവശാല്‍ എന്‍റെ അമ്മ മരിച്ചുപോയി , എനിക്ക് 12 വയസ്സുള്ളപ്പോള്‍ . പിന്നീട് എന്‍റെ അച്ഛന്‍ എന്നെ അനുവദിച്ചു , എന്‍റെ ആഗ്രഹവുമായി മുന്നോട്ടുപോകുവാന്‍ . എന്‍റെ അമ്മ മരിച്ചത് സ്ത്രീരോഗസംബന്ധമായ കാരണം കൊണ്ടായിരുന്നു , അതിനാല്‍ ഞാന്‍ തീരുമാനിച്ചു ഒരു സ്ത്രീരോഗവിദഗ്ധയാവാന്‍ . അങ്ങിനെയാണ് ഞാന്‍ ഡോക്ടര്‍ ആയതു . ഇനി Dr ടികോ പറഞ്ഞു തരണം .

(src)="117"> دوكو : بالنسبة لي ، كانت والدتي ترعاني وأنا طفلة
(src)="118"> لأصبح طبيبة ، لكني لم أحب ذلك حقاً .
(src)="119"> ربما كان عليّ أن أصبح عالمة تاريخ
(trg)="14"> DM : എന്‍റെ കാര്യത്തില്‍ , എന്‍റെ അമ്മ എന്നെ കുഞ്ഞില്ലേ തൈയാര്‍ എടുപിച്ചു ഡോക്ടര്‍ ആകുവാനായി എനിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല . എനിക്കിഷ്ടം ചരിത്രകാരിയാകുവാനായിരുന്നു , അല്ലെങ്കില്‍ ഒരു പത്രലേഖിക . ഒത്തിരി ഇഷ്ടമായിരുന്നു , പക്ഷെ അതൊന്നും നടന്നില്ല . കലാപം പൊട്ടിപ്പുറപെട്ടപ്പോള്‍ എന്‍റെ അമ്മ ആളുകളെ സഹായിക്കുന്നത് കണ്ടപ്പോള്‍ അമ്മക്ക് സഹായം ആവശ്യമാണെന്ന് കണ്ടപ്പോള്‍ , ഈ സഹായം സ്ത്രീകള്‍ക്ക് എത്രമാത്രം ആവശ്യമാണെന്ന് കണ്ടപ്പോള്‍ സോമാലിയയിലെ ഒരു വനിതാ ഡോക്ടര്‍ ആവാന്‍ സ്ത്രീകളെയും കുട്ടികളെയും പരിചരിക്കാന്‍ . പറ്റുമെങ്കില്‍ , ഡോക്ടറും ലേഖികയും ഒരുമിച്ചു ആകാമല്ലോ എന്ന് കരുതി .